Saturday 22 May 2021

പ്രകൃതിയുടെ പോരാളിയായ ഗാന്ധിയന് വിട. 🙏

പതിവ് പോലെ കോവിഡ് വ്യാപനത്തിന്റെ പരിഭ്രാന്തി ഉണർത്തുന്ന പത്രവാർത്തകൾക്ക്  ഒപ്പം മനസ്സിനെ അസ്വസ്ഥമാക്കിയ ഒന്നായിരുന്നു 'സുന്ദർലാൽ ബഹുഗുണ' എന്ന ഇതിഹാസത്തിന്റെ വിടവാങ്ങൽ. ഗാന്ധിയൻ മാതൃകയിൽ ജീവിക്കുന്ന ഒട്ടനവധി പേരെ കുറിച്ച് ഈ കാലഘട്ടത്തിലും  കേട്ടിട്ടുണ്ടെങ്കിലും സ്വന്തം ജീവിതം ഇത്രയും വലിയ മാതൃകയാക്കിയ മറ്റൊരാളില്ല. ഗാന്ധിയൻ ആശയങ്ങളിൽ ആകൃഷ്ടനായി പതിമൂന്നാമത്തെ വയസ്സിൽ സാമൂഹിക പ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച വ്യക്തിത്വം. തൊട്ടുകൂടായ്മയും മദ്യനിരോധനത്തിന് നിരോധനത്തിനെതിരെ സന്ധിയില്ലാത്ത സമരം ചെയ്ത അദ്ദേഹം പിന്നീട് ചിപ്കോ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി മാറുകയായിരുന്നു. ഇന്ത്യയിലെ പിന്നീട് നടന്ന എല്ലാ പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളുടെയും പ്രചോദനം  'ചിപ്കോ' പ്രസ്ഥാനത്തിന്റെ വിജയമായിരുന്നുവെന്ന് അറിയുമ്പോഴാണ് പ്രസ്ഥാനത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച മനുഷ്യന്റെ ജീവിതത്തിലെ വില നാം മനസ്സിലാക്കുന്നത്.

 ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിൽപോലും കാലാവസ്ഥ വ്യതിയാനങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ സുന്ദർലാൽ ബഹുഗുണ ഉയർത്തിയ പരിസ്ഥിതി സംരക്ഷണം അതേ തീവ്രതയോടെ നാമോരോരുത്തരും ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണ്.




2 comments:

വായനാദിനം

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ്  ശ്രീ  പി.എൻ പണിക്കരുടെ ചരമദിനം ജൂൺ 19. ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കു വേണ്ടി ജീവിതം മാ...